ചണ്ഡീഗഡ് ആദ്യ മണ്ണെണ്ണ വിമുക്ത നഗരം

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ മണ്ണെണ്ണ വിമുക്ത നഗരമായി ചണ്ഡീഗഡിനെ പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചു. പാചകത്തിനും ഗാര്‍ഹികാവശ്യങ്ങള്‍ക്കും മണ്ണെണ്ണ വിതരണം ചെയ്യുന്നതു നഗരത്തില്‍ ഇന്നലെയോടെ നിര്‍ത്തി. നഗരത്തിലെ വീട്ടുകാരെല്ലാം മണ്ണെണ്ണയില്‍ നിന്നും പാചകവാതകത്തിലേക്കു മാറി. ചണ്ഡീഗഡിനെ മണ്ണെണ്ണവിമുക്തമാക്കാന്‍ പെട്രോളിയം മന്ത്രാലയം ചണ്ഡീഗഡ് ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവില്‍ മണ്ണെണ്ണ ഉപയോഗിച്ചിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വാചകവാതക കണക്ഷനുകള്‍ നല്‍കും.
Next Story

RELATED STORIES

Share it