thrissur local

ചട്ടിക്കുളം വിത്തുല്‍പാദന കേന്ദ്രത്തില്‍ നെല്‍വിത്തിന്റെ ഉല്‍പാദനം ആരംഭിച്ചു

ചാലക്കുടി: ചട്ടിക്കുളം വിത്തുല്‍പാദന കേന്ദ്രത്തില്‍ നെല്‍വിത്തിന്റെ ഉല്‍പാദനം ആരംഭിച്ചു. ശ്രേയസ്സ് ഇനത്തില്‍പെട്ട നെല്‍വിത്താണ് ഇത്തവണ ഒരുക്കുന്നത്. മാര്‍ച്ച് മാസത്തോടെ നെല്‍വിത്ത് വില്‍പനക്ക് തയ്യാറാകും. ഇരുപതേക്കറോളം വിസ്തീര്‍ണ്ണമുള്ള ഫാമില്‍ ആറോളം ഹെക്ടര്‍ സ്ഥലത്താണ് നെല്‍വിത്ത് തയ്യാറാക്കുന്നത്.
വിത്തിനായുള്ള കൃഷിയിറക്കിരിക്കുകയാണ് ഇവിടെ. 2016-17 വര്‍ഷം ഇരുപത്തി മൂവായ്യിരത്തി നാല്‍പത്തിയൊന്ന് കിലോ വിത്താണ് ഇവിടെ തയ്യാറാക്കിയിരുന്നത്. 2015-16ല്‍ നെല്‍വിത്ത് ഉല്‍പാദനം ഇരുപത്തിയേഴായിരത്തി അറുനൂറ്റി എഴുപത് കിലോയായിരുന്നു. കൃഷിഭവനുകളുടെ ആവശ്യം അനുസരിച്ചാണ് ഇവിടെ വിത്തുല്‍പാദനം നടത്തുന്നത്.
നെല്‍വിത്തിന് പുറമെ തെങ്ങ്, മാവ്, പ്ലാവ്, പച്ചക്കറി എന്നിവയുടെ വിത്തുകളുടെ ഉല്‍പാദനവും ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം 36050 കുരുമുളക് വള്ളികള്‍, 3335 തെങ്ങിന്‍ തൈകളും ഇവിടെ നിന്നും വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇക്കൊല്ലം കൃഷിഭവനുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറവാണെന്നും പറയുന്നു.
കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ ഇവിടെ കിഴങ്ങ് വര്‍ഗങ്ങളുടെ ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിത്തുകള്‍ ഈ ഫാമില്‍ കാര്യമായി ഉല്‍പാദിപ്പിച്ചിരുന്നു. എന്നാല്‍ ഈയടുത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഇത് നിര്‍ത്തലാക്കി. വെര്‍മി കമ്പോസ്റ്റും ജൈവവളങ്ങളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.
പതിനഞ്ച് സ്ഥിര തൊഴിലാളികളും 43 താല്‍്കാലിക ജീവനക്കാരുമാണ് ഫാമിലെ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍്കുന്നത്. 1961ലാണ് ചട്ടിക്കുളത്ത് കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വിത്തുല്‍പാദന കേന്ദ്രം ആരംഭിച്ചത്.
അറ്റകുറ്റപണികള്‍ നടത്താത്തതിനെതുടര്‍ന്ന് ഓഫീസ് കെട്ടിടം ജീര്‍ണ്ണാവസ്ഥയിലാണ്. നല്ലൊരു മഴ പെയ്താല്‍ കുടചൂടി ഇരിക്കേണ്ട ഗതിഗേടാണ് ഇവിടെയുള്ളവ.
Next Story

RELATED STORIES

Share it