thrissur local

ചട്ടലംഘനം; മാതൃകാ ബാലറ്റ് പോലിസ് പിടിച്ചെടുത്തു

ചാലക്കുടി: നഗരസഭ 20ാം വാര്‍ഡ് ഹൗസിങ് ബോര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജെ ജോജിയുടെ പരാതിയെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥിയായ ജോര്‍ജ്ജ് കാട്ടുപറമ്പന്‍ വാര്‍ഡില്‍ വിതരണം ചെയ്ത മാതൃകാ ബാലറ്റ് പോലിസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാലറ്റില്‍ 1ാം നമ്പറായി വി ജെ ജോജിയുടെ പേരാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.എന്നാല്‍ ജോര്‍ജ്ജ് കാട്ടുപറമ്പന്‍ വിതരണം ചെയ്ത മാതൃക ബാലറ്റില്‍ ഒന്നാം സ്ഥാനത്ത് ജോജിക്ക് പകരം ജോര്‍ജ്ജ് കാട്ടുപറമ്പന്റെ പേരാണ് അച്ചടിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലഘനമാണെന്നും വോട്ടര്‍മാരെ തെറ്റിധരിപ്പിക്കാനുമാണെന്ന് കാട്ടി പരാതിക്കാരന്‍ വരണാധികാരിയായ വാഴച്ചാല്‍ ഡിഎഫ്ഒക്ക് പരാതി നല്‍കി. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒ പരാതി പോലിസിന് കൈമാറി. തുടര്‍ന്ന് ഹൗസിങ് ബോര്‍ഡില്‍ വിതരണം ചെയ്യുകയായിരുന്ന ചട്ടവിരുദ്ധമായ മാതൃക ബാലറ്റുകള്‍ പോലിസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത മാതൃക ബാലറ്റ് പേപ്പറുകളും വിതരണം ചെയ്ത സ്ഥാനാര്‍ഥിയടക്കമുള്ള അഞ്ചു പേരുടെ പേരില്‍ കുറ്റം ചുമത്തി പോലിസ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. മാതൃക ബാലറ്റില്‍ അച്ചടിച്ച പ്രസ്സിന്റെ പേരോ എണ്ണമോ രേഖപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it