ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ താമസം: നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നു സ്പീക്കര്‍

തിരുവനന്തപുരം: നിയമങ്ങള്‍ നടപ്പാക്കിയിട്ടും ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ കാലതാമസം വരുന്നതിനെതിരേ സ്പീക്കറുടെ റൂളിങ്. 2013ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ നിയമം, 2016ലെ കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയന്ത്രണവും വികസനവും ബില്ല് എന്നിവയുടെ ചട്ടങ്ങള്‍ രൂപീകരിക്കാത്തതു വി ഡി സതീശന്‍ ക്രമപ്രശ്‌നത്തിലൂടെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ റൂളിങ് നല്‍കിയത്.
നിയമം കൊണ്ടുവന്ന് 90 ദിവസത്തനികം ചട്ടങ്ങള്‍ തയ്യാറാക്കണമെന്നാണ് വ്യവസ്ഥ. ഇതു പാലിക്കാത്തത് എന്താണെന്നു ഗൗരവപൂര്‍വം പരിശോധിക്കണം. ഉത്തരവാദികളെ കണ്ടെത്തിയാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ. എല്ലാ മന്ത്രിമാരും ഇക്കാര്യം പരിശോധിക്കണം. ഇതിനായി നിയമവകുപ്പ് ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
Next Story

RELATED STORIES

Share it