thrissur local

ചട്ടം ലംഘിച്ചാല്‍ ഉത്തരവാദിത്തം സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയുടെ മുന്നണിയിലെ ഏത് ഘടക കക്ഷി ചട്ടം ലംഘിച്ചാലും ഉത്തരവാദിത്വം സ്ഥാനാര്‍ഥിക്കും സ്ഥാനാര്‍ഥി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കുമായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു.
മത വിദേ്വഷമുണ്ടാക്കുന്ന പ്രസ്താവന, പ്രകോപനപരമായ പോസ്റ്ററുകള്‍, ലഘുലേഖകള്‍ ഇവ സ്വകാര്യമായി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് പരിഹരിക്കുന്നതിന് ചെലവാക്കുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ കണക്കാക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കോ-ഓപറേറ്റീവ് ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, പോഷകസംഘടനകള്‍ എന്നിവയ്ക്കും തിരഞ്ഞെടു—പ്പ് കമ്മീഷന്റെ നിര്‍ദേശം ബാധകമാണ്. അനുമതിയില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ പരസ്യ സമാഗ്രികള്‍ സ്ഥാപിക്കുന്നതും ചട്ടലംഘനമാണ്. സമ്മര്‍ദ്ദം, ഭീഷണി എന്നിവയുടെ ഫലമായോ പ്രലോഭനം മുലമോ ആണ് പ്രചരണ സാമഗ്രികള്‍ സ്ഥാപിച്ചതെന്ന് ഉടമ പരാതിപ്പെട്ടാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
കൂടാതെ അവ സ്ഥാപിച്ചതിന്റെയും നീക്കം ചെയ്തതതിന്റെയും ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടു—പ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും നടപടിയുണ്ടാകും. തിരഞ്ഞെടു—പ്പ് പെരുമാറ്റച്ചട്ട നിരീക്ഷണ സമിതികള്‍ ആവശ്യപ്പെട്ടാല്‍ സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡിന്റെ അനുമതി കത്ത് കാണിക്കാന്‍ സ്ഥാനാര്‍ഥിയോ ചുമതലപ്പെട്ടവരോ ബാധ്യസ്ഥരായിരിക്കും. കത്ത് ഹാജരാക്കാ ന്‍ കഴിയാതെ വന്നാല്‍ ബോര്‍ഡ് നീക്കം ചെയ്യും. പ്രോസിക്യൂഷന്‍ നടപടിയും ഉണ്ടാകും. ചെലവ് തിരഞ്ഞെടു—പ്പ് ചെലവില്‍ കണക്കാക്കുകയും ചെയ്യുമെന്നും ജില്ലാ തിരഞ്ഞെടു—പ്പ് ഓഫീസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it