palakkad local

ചട്ടംലംഘിച്ച് ദേശീയപതാക ഉയര്‍ത്തല്‍; സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി

പാലക്കാട്: സ്വതന്ത്ര്യദിനത്തില്‍ ചട്ടം ലംഘിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കര്‍ണ്ണകിയമ്മന്‍ സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി. മാനേജര്‍, പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തിയതില്‍ യാതൊരു തെറ്റുമില്ല. ദേശീയ ഗാനം ആലപിക്കാന്‍ രണ്ടുമിനിറ്റ് വൈകിയത് മനപ്പൂര്‍വമല്ല. ദേശീയ ഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിച്ചത് പ്രശ്‌നമല്ല. രാജ്യത്തെ ഏതൊരു പൗരനും ദേശീയ പതാക ഉയര്‍ത്താമെന്നും കൃഷ്ണദാസ് പറഞ്ഞു.
Next Story

RELATED STORIES

Share it