kozhikode local

ചങ്ങരോത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

പേരാമ്പ്ര: തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരോത്ത് അരീക്കന്‍ ചാലില്‍ മീത്തല്‍ ബാലന്‍ (50) ചെറിയപറമ്പില്‍ അബ്ദുറഹിമാന്റെ മകന്‍ സിനാന്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. വീട്ടിലേക്കുളള യാത്രക്കിടെയാണ് കടിയേറ്റത്. ആക്രമണത്തില്‍ ബാലന് ഗുരുതരമായി കടിയേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സക്കു ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it