Kottayam Local

ചങ്ങനാശ്ശേരി മേഖലയില്‍ വൈദ്യുതി മുടക്കം പതിവായി: വ്യാപാരികള്‍ സമരത്തിലേക്ക്

ചങ്ങനാശ്ശേരി: മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടു മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്കു പരാതി നല്‍കി. വ്യാപാരികളെ സാരമായി ബാധിച്ചിരിക്കുന്ന പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പും നല്‍കി.
ദിവസേന നിരവധി പ്രാവശ്യമാണ് വൈദ്യുതി മുടക്കം അനുഭവപ്പെടുന്നത്. ശക്തമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ശീതീകരണ സംവിധാനം ഉപയോഗിച്ച് വ്യാപാരം നടത്തുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. അലന്‍ ജെ മാത്യൂ വ്യാപാരഭവനില്‍ പ്രസിഡന്റ് സതീഷ് വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ബിജു ആന്റണി, ബാലകൃഷ്ണ കമ്മത്ത്, നിരീഷ് തോമസ്, ടി കെ അന്‍സര്‍, ഹാജി കെ എച്ച് എം ഇസ്മായില്‍, സാംസണ്‍ വലിയപറമ്പില്‍, രാജന്‍ ജെ തോപ്പില്‍, മുഹമ്മദ് നവാസ്, ജോണ്‍സണ്‍ ജോസഫ്, സണ്ണി നെടിയകാലാപ്പറമ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it