Kottayam Local

ചങ്ങനാശ്ശേരി മാലിന്യ മുക്തിയിലേക്ക്: നാളെ പദ്ധതി ഉദ്ഘാടനം

ചങ്ങനാശ്ശേരി: രാജ്യത്തെ പ്രഥമ നിയമ സാക്ഷര നഗരമായി മാറിയ ചങ്ങനാശ്ശേരിയെ മാലിന്യമുക്ത നഗരമായി മാറ്റുന്നതിനുള്ള പദ്ധതിക്കു താലൂക്കു ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തുടക്കമാകും.
അമൃതാ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് ജില്ലാ ജഡ്ജി എസ് ശാന്തകുമാരി പദ്ധതി ഉദ്ഘാടനം ചെയ്യും. കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജില്ലാ ഫസ്റ്റ് അഡീഷനല്‍ ജഡ്ജ് കെ ബാബു മുഖ്യപ്രഭാഷണം നടത്തും. മാലിന്യ സംസ്‌കരണ യൂനിറ്റ് വിതരണം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സി സുരേഷ്‌കുമാര്‍ നിര്‍വഹിക്കും.
സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും മുന്‍സിഫ് എ ജൂബി നിര്‍വഹിക്കും. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ മജിസ്‌ട്രേറ്റ് വി ഉദയകുമാര്‍,നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കുര്യന്‍ ജോസഫ്,അഡ്വ.പി സി ചെറിയാന്‍,മുന്‍ നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്‍, പ്രഫ. പി മാധവന്‍പിള്ള, താലൂക്ക് റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് ആനന്ദക്കുട്ടന്‍, ജോണ്‍സണ്‍ ജോസഫ്,അഡ്വ.സോണി ജേക്കബ്, സലീം മുല്ലശ്ശേരി സംസാരിക്കും.
പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് 1.30ന് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. ജോര്‍ജ് തോമസ് ക്ലാസെടുക്കും. താലൂക്ക് ലീഗല്‍ സര്‍വീല്‍ കമ്മിറ്റി ബാര്‍ അസോസിയേഷന്‍, നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പു നടത്തിയ നിയമ സാക്ഷര യജ്ഞമായ ടെലിംസി പദ്ധതിയുടെ തുടര്‍ച്ചയായാണ് നിയമസാക്ഷര നഗരി മാലിന്യ മുക്തിയിലേക്ക് എന്ന പദ്ധതി നടപ്പാക്കുന്നത്. ടെലിംസി പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗുഭോക്താക്കള്‍ക്ക് പൈപ്പ് കമ്പോസ്റ്റിങ് യൂനിറ്റുകള്‍ ചടങ്ങില്‍ സൗജന്യമായി നല്‍കും. ടെലിംസ് പദ്ധതിയില്‍ പങ്കാളികളായ എന്‍എസ്എസ്, എസ്ബി, അസംപ്ഷന്‍ കോളജിലെ നാഷനല്‍ സര്‍വീസസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ക്ക് പരിപരാടിയില്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
കുടുംബമേള
കോട്ടയം: ബസേലിേയാസ് കോളേജില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ സംഘടനയായ 'ഫോര്‍ട്ടി'ന്റെ സമ്മേളനം 12ന് രാവിലെ 10 മുതല്‍ കോളജില്‍ നടത്തും. ഫോണ്‍: 9946875005, 9497089219.
Next Story

RELATED STORIES

Share it