Kottayam Local

ചങ്ങനാശ്ശേരി നഗരത്തില്‍ വൈദ്യുതി മുടക്കം പതിവായി

ചങ്ങനാശ്ശേരി: നഗരത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായി. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി മഴകൂടി പെയ്തതോടെ ദിവസവും നാലും അഞ്ചും പ്രാവശ്യം മുടങ്ങിയിരുന്ന വൈദ്യുതി ഇപ്പോള്‍ സ്ഥിരമായി ലഭിക്കാത്ത അവസ്ഥയിലുമായിട്ടുണ്ട്.
കാരണം അന്വേഷിച്ചു കെഎസ്ഇബി ഓഫിസുകളിലേക്ക് ഫോണ്‍ ചെയ്താല്‍ മറുപടിപറയാന്‍ ആളുമില്ല. വൈദ്യുതി മുടക്കം പതിവായതോടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നത് മെഡിക്കല്‍ സ്‌റ്റോറുകളിലും ആശുപത്രികളിലുമാണ്. ശീതീകരിച്ച നിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ വൈദ്യുതി മുടക്കം കാരണം അതിനു കഴിയാതെ വരുന്നുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു.
കൂടാതെ ശക്തമായ വേനല്‍ച്ചൂടില്‍ ആശുപത്രികളിലെ കിടപ്പുരോഗികളിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്കും വൈദ്യുതി മുടക്കം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ വൈദ്യുതി മുടക്കം എല്ലാ മാധ്യമങ്ങളിലൂടെയും മുന്‍കൂട്ടി അറിയിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നുമില്ല. വൈദ്യുതി മുടക്കം പതിവായതിനെത്തുടര്‍ന്ന് വ്യാപാരികള്‍ ഒന്നടങ്കം സമരത്തിലേക്കു നീങ്ങനുള്ള തയ്യാറെടുപ്പിലുമാണ്. പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് അധികൃതരെ അറിയിച്ചിട്ടും പരിഹാരമായിട്ടില്ലെന്നു വ്യാപാരികളും പറയുന്നു.
Next Story

RELATED STORIES

Share it