Kottayam Local

ചങ്ങനാശ്ശേരി ചന്ദനക്കുടം: പഴയപള്ളി ജമാഅത്തു കമ്മിറ്റി ബഹിഷ്‌കരിച്ചു

ചങ്ങനാശ്ശേരി: പതിറ്റാണ്ടുകളായി ചങ്ങനാശ്ശേരിയില്‍ നടന്നുവരുന്ന ചന്ദനക്കുട മഹോല്‍സവം ഇത്തവണ പഴയപള്ളി ജമാഅത്തു കമ്മിറ്റി ബഹിഷ്‌ക്കരിച്ചു. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ചന്ദനക്കുട ഘോഷയാത്രക്ക് നല്‍കിവരാറുള്ള സ്വീകരണവും പഴയപള്ളി നല്‍കിയില്ല.
അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ കബീര്‍ ബാഖവി, സിറാജുദ്ദീന്‍ ബാഖവി, ഇ പി അബൂബക്കര്‍ അല്‍മൗലവി എന്നിവരെ പെങ്കടുപ്പിച്ചുകൊണ്ട് പഴയപള്ളിയുടെ നേതൃത്വത്തി ല്‍ വലിയ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രചരണാര്‍ത്ഥം ഫഌക്‌സ ബോര്‍ഡ് വക്കുന്നതിനായി പുതൂര്‍പള്ളി കമ്മിറ്റിക്കു അപേക്ഷ സമര്‍പ്പിക്കുകയും തുടര്‍ന്ന് ചന്ദനക്കുട ആഘോഷ കമ്മിറ്റി ഓഫിസിനു മുമ്പില്‍ അത് വയ്ക്കാന്‍ അനുവാദവും നല്‍കിയിരുന്നു.
അതനുസരിച്ച് 24ന് രാത്രി 12 മണിയോടെ പഴയപള്ളിയുടെ നേതൃത്വത്തില്‍ ഫളക്‌സും സ്ഥാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം അവ അവിടെ നിന്നും നീക്കം ചെയ്തതായി കാണപ്പെട്ടു.
ഇതില്‍ പ്രതിഷേധിച്ച് പഴയപള്ളി ജമാഅത്തു കമ്മിറ്റി അടിയന്തരമായി പൊതുയോഗം വിളിച്ചു ചേര്‍ക്കുകയും ചന്ദനക്കുടം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം എടുക്കുകയുമായിരുന്നു. അതനുസരിച്ച് ആഘോഷത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നല്‍കാറുള്ള സ്വീകരണം നല്‍കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയാണുണ്ടായത്.
എന്നാല്‍ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിനായി ആ സ്ഥലം നല്‍കിയിരുന്നതായും അതുകാരണമാണ് സ്ഥലം അനുവദിക്കാതിരുന്നതെന്നാണ് പുതൂര്‍പ്പള്ളി ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.
കൂടാതെ പുതൂര്‍പള്ളി ഇമാമിന്റെ ചിത്രം ഫളക്‌സില്‍ ഇല്ലാതിരുന്നതാണ് അവ മാറ്റാന്‍ കാരണമെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ ചിത്രം എവിടേയും ചേര്‍ക്കരുതെന്ന് ഇമാം നേരത്തെതന്നെ നിര്‍ദേശിച്ചിരുന്നതായും അതനുസരിച്ചാണ് ചിത്രം ഒഴിവാക്കിയതെന്നും പഴയപള്ളി ഭാരവാഹികള്‍ പറയുന്നു.
Next Story

RELATED STORIES

Share it