Kottayam Local

ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി പുതിയ കെട്ടിടം നിര്‍മാണം പുരോഗമിക്കുന്നു

ചങ്ങനാശ്ശേരി: സി എഫ് തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.5 കോടി ചെലവഴിച്ചു നിര്‍മിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഓഫിസ് കം ഗ്യാരേജ് പണികള്‍ പുരോഗമിക്കുന്നു. ഇതിന്റെ മൂന്നാം നിലയുടെ കോണ്‍ക്രീറ്റിങ് 25ന് നടക്കും.

26800 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഈ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാവുന്നതോടെ ഇതിലേക്കാവും ഇപ്പോഴത്തെ ഡിപ്പോയിലെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. നാലു നിലകളിലായി പണിയുന്ന ബസ് ടെര്‍മിനല്‍ ഹഡ്‌കോയുടെ മേല്‍നോട്ടത്തിലാവും പണിയുക. ഇതിന്റെ ഡിസൈനും പ്ലാനും മറ്റും ബന്ധപ്പെട്ടവരെ ഏല്‍പ്പിച്ചു കഴിഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ പണികള്‍ ആരംഭിക്കുന്നതിനു മുമ്പേ ഇവിടുത്തെ സ്ഥലപരിമിതി മൂലമുണ്ടാവുന്ന തിരക്ക് ഒഴിവാക്കാന്‍ വേഴക്കാട്ടുചിറ സ്റ്റാന്‍ഡ് പ്രയോജനപ്പെടുത്തണമെന്ന തീരുമാനം എടുത്തിരുന്നങ്കിലും അതു പ്രാവര്‍ത്തികമാക്കാനായിട്ടില്ല. ഇതിനാല്‍ ഡിപ്പോയില്‍ പലപ്പോഴും വാഹനങ്ങള്‍ക്കും കടന്നുപോവാനാവാതെ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതും അതിന്റെ ഭാഗമായി നഗരത്തിലും തിരക്ക് അനുഭവപ്പെടുന്നതും നിത്യസംഭവമാണ്.
Next Story

RELATED STORIES

Share it