Kottayam Local

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി കെട്ടിടം അപകടാവസ്ഥയില്‍



ചങ്ങനാശ്ശേരി: നഗരമധ്യേ സ്ഥിതിചെയ്യുന്ന ചങ്ങനാശ്ശേരി പഴയ കെഎസ്ആര്‍ടിസി ഓഫിസ് കെട്ടിടം അപകടാവ—സ്ഥയില്‍.  ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ പുതിയ കെട്ടിടത്തിലേക്ക് ഏതാനും മാസങ്ങള്‍ക്കു മുമ്പ്  മാറ്റിയെങ്കിലും സ്റ്റാന്റില്‍ എത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് ഈ പഴയ കെട്ടിടത്തിലാണ്. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടത്തിയ  എംസി റോഡു വികസനത്തിന്റെ ഭാഗമായി റോഡിനു വീതികൂട്ടുകയും ഒപ്പം ഓടയും നടപ്പാതയും നിര്‍മിച്ചതിനെത്തുടര്‍ന്നു പഴയ കെട്ടിടത്തിനോടു ചേര്‍ന്നാണ് ബന്ധപ്പെട്ട പണികള്‍ നടന്നത്. ഇപ്പോള്‍ കെട്ടിടത്തിന്റെ ഫൗണ്ടേ—ഷന്റെ താഴ്ന്നഭാഗംവരെ കാണാനാവുന്ന നിലയിലും ഏതുസമയവും നിലംപതി—ക്കാവുന്ന അവസ്ഥയിലുമാണ് കെട്ടിടം.  ഇത് വലിയ ദുരന്തത്തിനു കാരണമാവാനും സാധ്യയുണ്ട്. അതേസമയം പുതിയ കെട്ടിടത്തിലേക്കു ഓഫിസ്് മാറ്റി സ്ഥാപിച്ചതിനു പിന്നാലെ പഴയകെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും നടന്നില്ല. ഇതിനായി ക്വട്ടേഷന്‍ നല്‍കിയതായി പറയുന്നതൊഴിച്ചാല്‍  യാതൊരു നീക്കവും നടക്കുന്നില്ലെന്നാണ്  അറിയുന്നത്. ഇതിനിടയില്‍ കെഎസ്ആര്‍ടിസി വികസനത്തിന്റെ ഭാഗമായുള്ള ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണ നടപടികളും എങ്ങും എത്തിയില്ല. സ്വകാര്യവ്യക്തികളില്‍ നിന്നും  പണം സ്വീകരിച്ചുകൊണ്ട് പുതിയകെട്ടിടം നിര്‍മിക്കാനാണ് നീക്കം. മൂന്നു നിലകളിലായി പണിയുന്ന ഷോപ്പിങ്  കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മാത്രമെ  പഴയകെട്ടിടം പൊളിക്കുകയുള്ളൂവെന്നും പറയുന്നു.
Next Story

RELATED STORIES

Share it