Kottayam Local

ചങ്ങനാശ്ശേരിയില്‍ പദ്ധതി നടപ്പാക്കല്‍ താളംതെറ്റുന്നു

ചങ്ങനാശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവം കാരണം പദ്ധതി നടപ്പാക്കല്‍ താളംതെറ്റുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ നിയോജക മണ്ഡലത്തില്‍ ചങ്ങനാശ്ശേരി നഗരസഭയിലും വിവിധ പഞ്ചായത്തുകളിലുമാണു പദ്ധതികള്‍ നടപ്പാക്കാനാവാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ദൈനംദിന ഭരണവും പദ്ധതി പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ട സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഒഴിവുകളാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിഹരിക്കാതെ കിടക്കുന്നത്. പദ്ധതി ചെലവുകളുടെ 70 ശതമാനവും ഡിസംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്നാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ സുപ്രധാന കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ട എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിക്കുന്നുണ്ട്. ചങ്ങനാശ്ശേരി നഗരസഭയില്‍ സെക്രട്ടറി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മൂന്നു അസിസ്റ്റന്റ് എന്‍ജിനീയര്‍മാരില്‍ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നഗരത്തില്‍ നടക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നഗരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തേണ്ട നടപടികളും കാര്യമായി നടക്കുന്നുമില്ല. വാഴപ്പള്ളി പഞ്ചായത്തില്‍ എന്‍ജിനീയര്‍ വിഭാഗത്തില്‍ രണ്ട് ഓവര്‍സിയര്‍മാരുടെ തസ്തിക ഒരു മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള ഏക അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് മാടപ്പള്ളി പഞ്ചായത്തിന്റെ അധിക ചുമതലകൂടി നല്‍കിയിട്ടുള്ളത്. ഇതുകാരണം രണ്ടു പഞ്ചായത്തുകളുടേയും പൊതുമരാമത്തു പ്രവൃത്തികളില്‍ പലപ്പോഴും തടസ്സം ഉണ്ടാവുന്നുണ്ട്. മാടപ്പള്ളി പഞ്ചായത്തില്‍ അസി.എന്‍ജിനീയറും മൂന്നു ക്ലാര്‍ക്കുമാരുമാണ് നിലവില്‍ ഇല്ലാത്തത്. ഇതു പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഒഴിവുകള്‍  നികത്താതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം വേണ്ടത്ര കാര്യക്ഷമമാവില്ലന്നൊണു ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.    ചങ്ങനാശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവം കാരണം പദ്ധതി നടപ്പാക്കല്‍ താളംതെറ്റുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ നിയോജക മണ്ഡലത്തില്‍ ചങ്ങനാശ്ശേരി നഗരസഭയിലും വിവിധ പഞ്ചായത്തുകളിലുമാണു പദ്ധതികള്‍ നടപ്പാക്കാനാവാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ദൈനംദിന ഭരണവും പദ്ധതി പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ട സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഒഴിവുകളാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിഹരിക്കാതെ കിടക്കുന്നത്. പദ്ധതി ചെലവുകളുടെ 70 ശതമാനവും ഡിസംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്നാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ സുപ്രധാന കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ട എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിക്കുന്നുണ്ട്. ചങ്ങനാശ്ശേരി നഗരസഭയില്‍ സെക്രട്ടറി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മൂന്നു അസിസ്റ്റന്റ് എന്‍ജിനീയര്‍മാരില്‍ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നഗരത്തില്‍ നടക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നഗരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തേണ്ട നടപടികളും കാര്യമായി നടക്കുന്നുമില്ല. വാഴപ്പള്ളി പഞ്ചായത്തില്‍ എന്‍ജിനീയര്‍ വിഭാഗത്തില്‍ രണ്ട് ഓവര്‍സിയര്‍മാരുടെ തസ്തിക ഒരു മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള ഏക അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് മാടപ്പള്ളി പഞ്ചായത്തിന്റെ അധിക ചുമതലകൂടി നല്‍കിയിട്ടുള്ളത്. ഇതുകാരണം രണ്ടു പഞ്ചായത്തുകളുടേയും പൊതുമരാമത്തു പ്രവൃത്തികളില്‍ പലപ്പോഴും തടസ്സം ഉണ്ടാവുന്നുണ്ട്. മാടപ്പള്ളി പഞ്ചായത്തില്‍ അസി.എന്‍ജിനീയറും മൂന്നു ക്ലാര്‍ക്കുമാരുമാണ് നിലവില്‍ ഇല്ലാത്തത്. ഇതു പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഒഴിവുകള്‍  നികത്താതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം വേണ്ടത്ര കാര്യക്ഷമമാവില്ലന്നൊണു ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.
Next Story

RELATED STORIES

Share it