Kottayam Local

ചങ്ങനാശ്ശേരിയില്‍ ഒരു ലക്ഷത്തിന്റെ പുകയില ഉല്‍പന്നം പിടികൂടി

ചങ്ങനാശേരി: ഒരു ലക്ഷം രൂപയിലധികം വരുന്ന മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നവുമായി സ്ത്രീയടക്കം രണ്ടുപേര്‍ ഷാഡോ പോലിസിന്റെ പിടിയില്‍. പുഴവാത് കുന്നുംപുറം വീട്ടില്‍ നവാസ്(41), പുഴവാത് മധുരവീട്ടില്‍ ഷീജ(42) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
ഇവര്‍ക്ക് ഹാന്‍സ് വിതരണം ചെയ്തയാളും കോട്ടയം, ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് ഇവ മൊത്തവില്‍പ്പന നടത്തിവരുന്നയാളുമായ ചെത്തിപ്പുഴ പുതുപറമ്പില്‍ സഹീദിനെ പോലിസ് അന്വേഷിച്ചു വരുന്നു. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും ലോഡുകണക്കിന് നിരോധിത പുകയില ഉല്‍പന്നം കോട്ടയത്ത് എത്തിച്ച് ഇടനിലക്കാര്‍ക്ക് 5000 പായ്ക്കറ്റ് വീതം വില്‍പന നടത്തിവരികയായിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച്ച ഇടനിലക്കാരിയായ ഷീജയ്ക്ക് 3500 പായ്ക്കറ്റ് ഹാന്‍സ് സഹീദ് എത്തിച്ചു കൊടുക്കുകയും ഷീജ ഓട്ടേറിക്ഷയില്‍ കയറ്റി നവാസിന്റെ വീട്ടില്‍ സൂക്ഷിച്ചു വരികയായിരുന്നു. ഷീജയെയും നവാസിനെയും ചോദ്യം ചെയ്തപ്പോഴാണ് ഇവ മൊത്തമായി വിതരണം ചെയ്യുന്നത് സഹീദ് ആണെന്ന് പോലിസ് മനസ്സിലാക്കിയത്.
തുടര്‍ന്ന് സഹീദിന്റെ ഗോഡൗണുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ജില്ലാപോലിസ് മേധാവി സതീഷ്ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചങ്ങനാശേരി സിഐ വിഎ നിഷാദ്‌മോന്‍, എഎസ്‌ഐമാരായ കെ കെ റെജി, റ്റോം ജോസഫ്, പ്രദീപ്‌ലാല്‍, സിബിച്ചന്‍ ജോസഫ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it