Kottayam Local

ചങ്ങനാശ്ശേരിയിലെ സ്‌കൂളുകളില്‍ മോഷണവും സാമൂഹിക വിരുദ്ധ വിളയാട്ടവും വ്യാപകം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ സ്‌കൂളുകളില്‍ സാമൂഹികവിരുദ്ധ വിളയാട്ടവും മോഷണവും വ്യാപകം.  രണ്ടു ദിവസം മുമ്പ് വെരൂര്‍  സെന്റ് മേരീസ് എല്‍പി സ്‌കൂള്‍, സെന്റ് ആന്റണീസ്  നഴ്്‌സറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നതിനു പിന്നാലെ ഇന്നലെ വാഴപ്പള്ളി സെന്റ് തേരേസാസ് ഹൈസ്‌കൂള്‍, എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം നടന്നത്. ഹൈസ്‌കൂളിലെ ലാബ്, കഞ്ഞിപ്പുര, വിറകുപുര, ടൊയ്‌ലറ്റ് എന്നിവയുടെ താഴുകള്‍ പൊളിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വിറകുപുരയില്‍  നിന്നെടുത്ത തൂമ്പയും പാരയും മോഷണശ്രമം നടന്ന സ്‌കൂളിനു സമീപത്തുനിന്നും കണ്ടെടുത്തു. മോഷ്ടാക്കള്‍ കൊണ്ടു വന്നതായി സംശയിക്കുന്ന ഓടാമ്പല്‍ മാതൃകയിലുള്ള ഒരു ഉപകരണവും  ഈ ഭാഗത്തു ഉപേക്ഷിക്കപ്പെട്ട നിലിയില്‍ ലഭിച്ചിട്ടുണ്ട്. എല്‍പി സ്‌കൂളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു ഗേറ്റിന്റെ താഴും അറുത്തുമാറ്റിയ നിലയിലാണ്. ഓഫിസിന്റെ താഴ് തകര്‍ത്ത് കതകു പൊളിച്ചാണ് സംഘം അകത്തു കടന്നത്. അലമാരയിലെ ഫയലുകള്‍ അലങ്കോലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, ഹെയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്നിവിടങ്ങളിലും പൂട്ടുകള്‍ പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ പണവും യൂനിഫോമും തുണികളും മറ്റും കവര്‍ന്നിരുന്നു. എന്നാല്‍ ചങ്ങനാശ്ശേരിയിലും പരിസരങ്ങളിലും നടക്കുന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങളെയും മോഷണങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീഖ് ചങ്ങനാശ്ശേരി ഡിവൈഎസ്പി, സിഐ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കി. രാത്രികാല പട്രോളിങ് ശക്തമാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it