Flash News

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം
X
തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. കാര്‍ഷിക വകുപ്പാണ് ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.



ചക്ക കേരളത്തില്‍ വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഫലമാണെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ ഇതുവരെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ചക്കയുടെയും ചക്കയില്‍ നിന്നുണ്ടാക്കുന്ന അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയിലൂടെയാണ് 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it