Kollam Local

ചക്കുവള്ളിയിലെ കടകളില്‍ കച്ചവടം നടത്താന്‍ സുപ്രീം കോടതി അനുമതി



ശൂരനാട്: ചക്കുവള്ളി ജങ്ഷനിലെ ദേവസ്വം പുറമ്പോക്ക്, റോഡ് പുറമ്പോക്ക്ഭൂമികളില്‍ സ്ഥിതി ചെയ്യുന്ന കടകളൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍കടകള്‍ തുറന്ന് കച്ചവടം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു.  വര്‍ഷങ്ങള്‍ നീണ്ടനിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചക്കുവള്ളി ജങ്ഷനില്‍ ശൂരനാട് വടക്ക്,പോരുവഴി വില്ലേജുകളിലായുള്ള 34 കടകള്‍ ഒഴിയാന്‍ ഹൈക്കോടതി വിധിച്ചിരുന്നുതുടര്‍ന്ന് ഒഴിഞ്ഞു പോകാന്‍ സാവകാശം ആവശ്യപ്പെട്ട് കച്ചവടക്കാര്‍ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു. എന്നാല്‍  കടകള്‍ തുറക്കാന്‍ അനുവധിക്കില്ലെന്നപ്രഖ്യാപനവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രദേശത്ത്‌സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഒഴിയാന്‍ സാവകാശം ലഭിച്ചെങ്കിലും കടകള്‍തുറക്കുന്നത് സംബന്ധിച്ച് കോടതി വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ കടകള്‍തുറക്കാന്‍ ജില്ലാ ഭരണകൂടവും, പോലിസും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന്കടകള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് കച്ചവടക്കാര്‍ സുപ്രീം കോടതിയെ വീണ്ടുംസമീപിച്ചു. ഈ കേസിലാണ് കടകളില്‍ കച്ചവടം നടത്താന്‍ ജസ്റ്റിസ് എല്‍ നാഗേശ്വരറാവൂ, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബഞ്ച്  തിങ്കളാഴ്ച്ച ഉത്തരവിട്ടത്. കേസ്‌വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it