Flash News

ചക്കിട്ടപാറ: എളമരം കരീമിനെതിരായ കോഴക്കേസ് വിജിലന്‍സ് എഴുതിതള്ളി

തിരുവനന്തപുരം: ചക്കിട്ടപാറയിലെ ഖനനത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം സ്വകാര്യ കമ്പനികളില്‍ നിന്ന് അഞ്ച് കോടി രൂപ കോഴവാങ്ങിയെന്നാരോപിച്ചുള്ള കേസ് വിജിലന്‍സ് എഴുതിതള്ളി. കരീം കോഴവാങ്ങിയതിനു തെളിവില്ലെന്ന് കേസ് അന്വേഷിച്ച എസ്പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചു.
വ്യവസായവകുപ്പ് മന്ത്രിയായിരുന്ന കരീം 2009ല്‍ വനംവകുപ്പിന്റെ നിര്‍ദേശം മറികടന്ന് 2500 ഓളം ഏക്കര്‍ വനഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കിയെന്നും  ആരോപിക്കപ്പെട്ടിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും കോര്‍പ്പറേഷന്റെ എതിര്‍പ്പ്് അവഗണിച്ച്്് കരീം
അനുമതി നല്‍കി എന്നായിരുന്നു ആരോപണം. കോഴിക്കോട്ട് വച്ച്് കരീമിന്റെ ഒരു ബന്ധുവിനാണ് കോഴപ്പണം നല്‍കിയത് എന്ന് കരീമിന്റെ ഡ്രൈവര്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it