Flash News

ഘാന: പ്രകൃതിവാതക ശാലയില്‍ സ്‌ഫോടനം; ആറു മരണം



ആക്ര: ഘാന തലസ്ഥാനമായ ആക്രയില്‍ പ്രകൃതിവാതക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേറ്റു. സംഭരണശാലയില്‍ രണ്ടു സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പരിക്കേറ്റവരില്‍ ഭൂരിഭാഗത്തിനും ഗുരുതരമായി പൊള്ളലേറ്റതായും അഗ്നിശമന സേനാവൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെ ഉണ്ടായ സ്‌ഫോടനത്തില്‍ വന്‍ തീഗോളങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുകയായിരുന്നു. പ്രദേശത്തെ ഭീതിതരായ ജനങ്ങള്‍ വീടുവിട്ടിറങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോയില്‍ പ്രകൃതിവാതക സംഭരണ ശാലയിലാണ് സ്‌ഫോടനം. തുടര്‍ന്ന്് നഗരത്തിന്റെ പല ഭാഗത്തേക്കും തീപടരുകയായിരുന്നു. ജനത്തിരക്കേറിയ ഭാഗത്താണ് തീപ്പിടിത്തമുണ്ടായതെന്നും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it