ഘടകകക്ഷികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടി: കോടിയേരി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഘടകക്ഷികള്‍ മല്‍സരിക്കുന്ന സീറ്റുകളില്‍ കാര്യമായ പ്രവര്‍ത്തനം നടത്താതെ മാറിനില്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എല്‍ഡിഎഫിന്റെ കെട്ടുറപ്പ് ഊട്ടി ഉറപ്പിക്കുകയും ഘടകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ മല്‍സരിച്ച സീറ്റുകളില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അലസത ഉണ്ടായതായി ആക്ഷേപം ഉണ്ടായിരുന്നു. ഈ ആക്ഷേപം വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പില്‍ ഒരോ മണ്ഡലത്തിന്റേയും ചുമതലയുള്ള പാര്‍ട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കള്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it