ഗൗരി ലങ്കേഷ് വധക്കേസ് പ്രതി കെ എസ് ഭഗവാന്‍ വധശ്രമ കേസിലും

ബംഗളൂരു: എഴുത്തുകാരനും യുക്തിവാദിയുമായ കെ എസ് ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കെ ടി നവീന്‍കുമാറിനെതിരേ പോലിസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ആളാണ് നവീന്‍.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനു സമാനമായി ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ ഇയാളും പങ്കാളിയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മൈസൂരു സര്‍വകലാശാല പ്രഫസറായ ഭഗവാനെ അപായപ്പെടുത്താന്‍ നവീന്‍കുമാര്‍ ആഹ്വാനം ചെയ്തതായും ഇയാളും കൂട്ടാളികളും മൈസൂരുവിലെ ഭഗവാന്റെ വസതിക്കു പുറത്തും അദ്ദേഹം പതിവായി സന്ദര്‍ശിക്കുന്ന മറ്റിടങ്ങളിലും മാസങ്ങളോളം നിരീക്ഷിച്ചതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചാമരാജ ഫോറസ്റ്റ് റേഞ്ച് വിദൂര പ്രദേശങ്ങളില്‍ ഇതിനായി പരിശീലനം സംഘടിപ്പിച്ചതായും പോലിസ് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ ഉതകുന്ന വ്യക്തമായ തെളിവുകളും ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗൗരി ലങ്കേഷ് വധക്കേസില്‍ നവീന്‍ കുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it