ഗൗരി ലങ്കേഷ് വധം: ഹിന്ദുസംഘടനാ നേതാവ് കസ്റ്റഡിയില്‍
BY sruthi srt3 March 2018 4:43 AM GMT
X
sruthi srt3 March 2018 4:43 AM GMT
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ ഹിന്ദുസംഘടനാ നേതാവിനെ പ്രത്യേകാന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 18ന് തോക്കും തിരകളുമായി ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു യുവസേന പ്രവര്ത്തകന് ബംഗളൂരുവിലെ മാണ്ഡ്യ ജില്ലയില്‍നിന്നുള്ള കെ ടി നവീന്‍കുമാറിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ക്രൈംബ്രാഞ്ചിന്റെ പരാതിയില്‍ സിറ്റി ബസ്സ്റ്റാന്റില്നിന്നാണ് വെടിയുണ്ടകളുമായി ഇയാള്‍ അറസ്റ്റിലായത്.
തോക്കുകളെയും വെടിയുണ്ടകളെയും കുറിച്ച് മാഥുരില്നിന്നുള്ള കൂട്ടുകാരുമായി നടത്തിയ സംഭാഷണത്തിനിടെ കൊലപാതകകേസുമായി ബന്ധമുണ്ടെന്ന് ഇയാള്‍ പരാമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നിരവധി തവണ ഇയാളെ ചോദ്യം ചെയ്തു കഴിഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ പരിധിയിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുത്വ യുവസേന, സനാഥന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതാ സമിതി തുടങ്ങിയ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. 2017 സപ്തംബര്‍ 15നായിരുന്നു സ്വവസതിക്കു മുമ്പില്‍വച്ച് ഗൗരി ലങ്കേഷ് അജ്ഞാത സംഘത്തിന്റെ തോക്കിനിരയായത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT