ഗൗരി ലങ്കേഷ് വധം: നവീനെതിരായ കുറ്റപത്രം 29നകം

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ നവീന്‍ കുമാറിനെതിരായ ചാര്‍ജ്ഷീറ്റ് മെയ് 29നുള്ളില്‍ സമര്‍പ്പിക്കുമെന്നു പ്രത്യേക അന്വേഷണസംഘം. ഗൗരി ലങ്കേഷ് വധത്തിലെ നവീനിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് കേന്ദ്ര ക്രൈംബ്രാഞ്ചും കര്‍ണാടക പോലിസും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മാണ്ഡ്യയില്‍ നിന്നുള്ള നവീന്‍ കുമാര്‍ ഹിന്ദു യുവവാഹിനി സ്ഥാപകനാണ്. 300 പേജുള്ള കുറ്റപത്രമാണ് പോലിസ് തയ്യാറാക്കുന്നത്.
Next Story

RELATED STORIES

Share it