ഗൗരി ലങ്കേഷ് വധം: കോണ്‍ഗ്രസ് കൊലപാതകികളെ സംരക്ഷിക്കുന്നു-രാജ്‌നാഥ് സിങ്

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ പരേഷ് മേത്തയുടെയും കൊലപാതകികളെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.  ബിജെപി അധികാരത്തില്‍ വന്നാല്‍ ഗൗരി ലങ്കേഷിനും, പരേഷ് മേത്തയ്ക്കും നീതി ലഭിക്കുമെന്നും, കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമസംവിധാനങ്ങള്‍ കുത്തഴിഞ്ഞ രീതിയിലായെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.ബംഗളൂരുവില്‍ നടന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. മുംബൈ: ഗുജറാത്തില്‍ അധികാരം നിലിനിര്‍ത്താന്‍ സാധിക്കില്ലെന്ന് ബിജെപി എംപി സഞ്ജയ് കാക്കഡെ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കില്ല. എന്നാല്‍, കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ ലഭിക്കും. തന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗുജറാത്ത് മുഴുവനായും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ തോല്‍വി പ്രവചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കാക്കഡെ. ആറ് പേരടങ്ങുന്ന ഒരു സംഘത്തെയാണ് താന്‍ ഗുജറാത്തിലേക്ക് അയച്ചത്. അവര്‍  നടത്തിയ സര്‍വേയുടെയും തന്റെ സ്വന്തം നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്  പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഗുജറാത്തില്‍ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് നരേന്ദ്ര മോദിയെന്ന ഒറ്റയാളുടെ മിടുക്ക് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it