ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

ബംഗളൂരു: പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മോഹന്‍ നായക് (50) എന്നയാളെ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നായകിനെ തേഡ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ആറു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ പരശുറാം വാഗ്മറെ(26)യെ ജൂണില്‍ വിജയവാഡ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കെ ടി നവീന്‍കുമാര്‍ എന്ന ഹോട്ടെ മഞ്ജ, അമോല്‍ കലെ, സുജിത്കുമാര്‍ എന്ന പ്രവീണ്‍, അമിത് ദെഗ്‌വെകര്‍, മനോഹര്‍ എഡ്‌വെ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. നവീന്‍ കുമാര്‍, എഡ്‌വെ, സുജിത്കുമാര്‍ എന്നിവര്‍ കര്‍ണാടകക്കാരും കലെയും ദെഗ്‌വെകറും മഹാരാഷ്ട്രക്കാരുമാണ്.
Next Story

RELATED STORIES

Share it