Flash News

ഗൗരി ലങ്കേഷ് വധം:എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത അപമാനകരമെന്ന് ഹൈക്കോടതി

ഗൗരി ലങ്കേഷ് വധം:എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത അപമാനകരമെന്ന് ഹൈക്കോടതി
X


മുംബൈ: എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത അപമാനകരമാണെന്ന് ബോംബെ ഹൈക്കോടതി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി പരാമര്‍ശം. സ്വതന്ത്ര ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത നാട്ടില്‍ ഇനിയും കൂടുതല്‍ പേര്‍ ഇരകളാക്കപ്പെടുമോയെന്നും കോടതി ചോദിച്ചു. ചിന്തകളുടെ പേരില്‍ ആളുകളും പ്രസ്ഥാനങ്ങളും ആക്രമിക്കപ്പെടുകയാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. പുരോഗമന ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും നമ്മുടെ രാജ്യത്ത് സ്ഥാനം നല്‍കുന്നില്ല. എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കണമെന്ന ചിന്താഗതിയാണ് നിലനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it