Flash News

ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയില്‍

ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയില്‍
X
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയിലായി. കര്‍ണാടക വിജയപുര സ്വദേശി പരശുറാം വാഗ്മോറയാണ്പി ടിയിലായത്.ഇയാളാണ് ഗൗരിയെ വെടിവച്ചതെന്നാണ് വിവരം.മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായ ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട് കൊണ്ട് ഉത്തരവിടുകയും ചെയ്തു.



ഗൗരി ലങ്കേഷിന്റെ വധത്തില്‍ സനാഥന്‍ സന്‍സ്തയ്ക്ക് മാത്രമല്ല മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി നവീന്‍ കുമാറിന്റെ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. സംഘടനയുടെ പ്രമുഖ നേതാവ് ഗൗരിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്.
ഗൗരിയുടെ ഹിന്ദുത്വ വിരുദ്ധ നിലപാടുകളാണ് വധത്തിലേക്ക് നയിച്ചതെന്ന് നേരത്തേ അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി ഗൗരി ലങ്കേഷിന്റെ വധത്തില്‍ തുടക്കത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഹിന്ദു ജനജാഗ്രതി സമിതിയും സനാഥന്‍ സന്‍സ്തയും യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കുറേക്കൂടി തീവ്രചിന്താഗതിയുള്ളവരുടെ മറ്റൊരു യൂനിറ്റും ഹിന്ദു ജനജാഗ്രതി സമിതിക്കുണ്ട്.സംഘടനയുടെ ബെംഗളൂരുവിലെ കോഓര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയാണ് ഗൗരിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. നവീന്‍ കുമാറുമായി മോഹന്‍ ഗൗഡയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചനയുടെ പ്രാഥമിക ഘട്ടത്തില്‍ പങ്കാളിയായിരുന്ന മോഹന്‍ സുജീത്ത് കുമാര്‍ എന്ന പ്രവീണിനെ നവീന്‍ കുമാറിന് പരിചയപ്പെടുത്തി നല്‍കി. പ്രവീണും നവീനും ഇപ്പോള്‍ കസ്റ്റഡിയിലാണ്. ഗോവയിലെ പോണ്ടയില്‍ നടന്ന സനാഥന്‍ സന്‍സ്തയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ മോഹന്‍ ഗൗഡയുടെ നിര്‍ദേശപ്രകാരം താന്‍ പങ്കെടുത്തതായി നവീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്്. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നതാണ്.
Next Story

RELATED STORIES

Share it