Flash News

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹൈന്ദവവിരുദ്ധ കാഴ്ചപ്പാടുകളുടെ പേരില്‍ ; മുഖ്യപ്രതി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകന്‍: ആദ്യഗൂഢാലോചന 2017ല്‍

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹൈന്ദവവിരുദ്ധ കാഴ്ചപ്പാടുകളുടെ പേരില്‍ ; മുഖ്യപ്രതി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകന്‍: ആദ്യഗൂഢാലോചന 2017ല്‍
X
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് അവരുടെ ഹൈന്ദവവിരുദ്ധ കാഴ്ചപ്പാടുകളുടെ പേരിലാണെന്നും
മുഖ്യ ആസൂത്രകന്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്നും അന്വേഷണ സംഘം. കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘമാണ് സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള അമോല്‍ കാലെ, നിഹാല്‍ എന്ന ദാദ  തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികളാണെന്ന് വ്യക്തമാക്കിയത്.


മനോഹര്‍ ഇവാഡെ, കെടി നവീന്‍കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. മഹാരാഷ്ട്ര സ്വദേശിയായ നിഹാല്‍ ഒളിവിലാണെന്നും ഇതുവരെ പിടുകൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള മനോഹര്‍ യാദവിന്റെ മൊഴി പ്രകാരം കാലെയും ദാദയും ദിനേന ഗൗരിലങ്കേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ ചുമതല തനിക്കായിരുന്നു.രാജരാജേശ്വരിനഗറിലെ ഗൗരി ലങ്കേഷിന്റെ വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും അന്വേഷിക്കുകയും ഇവര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.2017ല്‍ബെലഗാവിയിലെ ഹോട്ടലില്‍ വച്ചായിരുന്നു  ആദ്യഗൂഢാലോചനയെന്നും പറയുന്നു.ഹൈന്ദവവിരുദ്ധ കാഴ്ചപ്പാടുകളുടെ പേരിലെന്ന്  അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഹിന്ദുധര്‍മത്തിനും ഹൈന്ദവ ദൈവങ്ങള്‍ക്കുമെതിരായ ഗൗരി ലങ്കേഷിന്റെ നിലപാടില്‍ പ്രതികള്‍ രോഷത്തിലായിരുന്നുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഫയലിലുണ്ട്.
Next Story

RELATED STORIES

Share it