ഗൗരി നേഘയുടെ മരണം: ഡിഡിഇക്കെതിരേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍

കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കാനുള്ള ഡിഡിഇയുടെ നിര്‍ദേശത്തിനെതിരേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെതി. തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സ്‌കൂള്‍ മാനേജര്‍ക്കാണ് അതിനുള്ള അധികാരമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ പറഞ്ഞു. അറുപത് വയസ്സ് കഴിഞ്ഞുവെന്ന നിബന്ധന ഐസിഎസ്‌സി സിലബസുള്ള സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഡിഇ തനിക്കെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതായും പ്രിന്‍സിപ്പല്‍ കുറ്റപ്പെടുത്തി. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും പ്രതികളായ അധ്യാപകരെ വരവേല്‍ക്കാന്‍ മുന്നില്‍ നിന്ന മറ്റ് അധ്യാപകര്‍ക്കെതിരേ കേസ് എടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനിടെ ഗൗരി നേഘ കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അധ്യാപികമാര്‍ പ്രതികളായ കേസിന്റെ അന്വേഷണം  സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it