ഗൗരവമേറിയ വായനയില്‍ നിന്നു മലയാളികള്‍ പിന്നോട്ടുപോവുന്നു: പി സുരേന്ദ്രന്‍

എടപ്പാള്‍: കേരളീയ സമൂഹം ഗൗരവമേറിയ വായനയില്‍ നിന്നു പിറകോട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തേജസ് ദിനപത്രവും ജൂനിയര്‍ ഫ്രന്റ്‌സും ചേര്‍ന്ന് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഫ്രീഡം ക്വിസ് മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയ കാലടി വിദ്യാപീഠം യുപി സ്‌കൂളിലെ എസ് അനഘയ്ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
കേരളീയരുടെ വായന വെറും നേരംപോക്കിനായുള്ള വായനയായിരിക്കുകയാണെന്നും അധ്യാപകര്‍ അടക്കമുള്ളവര്‍പോലും വെറും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വായനക്കാരായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അധ്യാപകന്‍കൂടിയായ പി സുരേന്ദ്രന്‍ പറഞ്ഞു. തേജസ് പത്രം നടത്തുന്ന ഇത്തരം ക്വിസ് പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്‌കൂള്‍ പ്രഥമാധ്യാപിക പി സുനില അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ബക്കര്‍, തേജസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി വി നൗഷാദ്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി, ജൂനിയര്‍ ഫ്രന്റ്‌സ് കോ-ഓഡിനേറ്റര്‍ എസ് എല്‍ സജാദ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി വി ശശി, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എ അബ്ദുല്‍ റഷീദ് സംസാരിച്ചു. തേജസ് പ്രവര്‍ത്തകരായ അബ്ദുല്‍ അഹദ്, ജലീല്‍ എടപ്പാള്‍, റഫീഖ്, നൗഷാദ്, നൗഫല്‍, എന്‍ വി കബീര്‍, അഷ്‌റഫ് കാലടി, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ബാബു പങ്കെടുത്തു.

Next Story

RELATED STORIES

Share it