Flash News

ഗൗതം ഗംഭീറിന് നാല് മല്‍സരങ്ങളില്‍ വിലക്ക്‌



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് നാല് മല്‍സരങ്ങളില്‍ വിലക്ക്. ഈ വര്‍ഷം ആദ്യത്തില്‍ ഡല്‍ഹി രഞ്ജി പരിശീലകന്‍ കെ പി ഭാസ്‌കറോട് അപമര്യാദയായി പെരുമാറിയതിനാണ് ഗംഭീറിനെ സസ്‌പെന്റ് ചെയ്തത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗംഭീറിനെ ഫസ്റ്റ്ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് വിലക്കിയത്. അപകരടകരവും അപക്വവുമായ നടപടിയാണ് ഗംഭീറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഭുവനേശ്വറില്‍ നടന്ന വിജയ് ഹസാരെ ട്രോഫിക്കിടെ ഭാസ്‌കറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതാണ് ഗംഭീറിന് വിനയായത്.
Next Story

RELATED STORIES

Share it