Second edit

ഗ്വെര്‍ണിക്കയ്ക്ക് എണ്‍പത്

ഗ്വെര്‍ണിക്കയ്ക്ക് എണ്‍പത്
X


ചിത്രകലാ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പാബ്ലോ പിക്കാസോയുടെ ഗ്വെര്‍ണിക്ക എന്ന മാസ്റ്റര്‍പീസ് രചനയ്ക്ക് ഇത് 80ാം പിറന്നാള്‍. ഫാഷിസത്തിനെതിരേ ഒരു കലാകാരന്‍ നടത്തിയ എക്കാലത്തെയും മഹത്തായ രചനകളിലൊന്നായി വാഴ്ത്തപ്പെടുന്ന ഗ്വെര്‍ണിക്കയെ കുറിച്ചുള്ള അപഗ്രഥനങ്ങള്‍ അവസാനമില്ലാതെ ഇന്നും തുടരുകയാണ്. ക്യൂബിസ്റ്റ് പ്രസ്ഥാനത്തിലേക്കു വാതില്‍ തുറന്ന ചിത്രം.

അനശ്വരമായ യുദ്ധവിരുദ്ധ ചിത്രം. സ്‌പെയിനിലെ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനവിരുദ്ധ വികാരങ്ങളാണ് 1937 ഏപ്രില്‍ 26നു പിക്കാസോ പൂര്‍ത്തിയാക്കിയ ഗ്വെര്‍ണിക്കയില്‍ ആവിഷ്‌കരിക്കുന്നത്. ബൃഹത്തായ കാന്‍വാസില്‍ താന്‍ വരച്ചിട്ട കുതിര, കാള, നിലവിളിക്കുന്ന സ്ത്രീ തുടങ്ങിയ ഇമേജുകളെക്കുറിച്ച് യാതൊരു വിശദീകരണവും പിക്കാസോ നല്‍കിയില്ല. 1937 മുതല്‍ സ്പാനിഷ് അഭയാര്‍ഥികള്‍ക്ക് സഹായധനം സംഭരിക്കാന്‍ വേണ്ടി അമേരിക്കയിലും യൂറോപ്പിലും പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തെ ഏല്‍പിച്ചു, സ്‌പെയിനിനു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അത് അവര്‍ക്കു നല്‍കണമെന്ന വ്യവസ്ഥയോടെ.



1981ല്‍ ജനറല്‍ ഫ്രാങ്കോ മരിച്ചതിനു ശേഷമാണ് ചിത്രം മാഡ്രിഡിലെ റീനാ സോഫിയ മ്യൂസിയത്തില്‍ എത്തുന്നത്. ഫാഷിസത്തിനെതിരേ പൊരുതുന്ന ജനങ്ങള്‍ക്കെല്ലാം ഗ്വെര്‍ണിക്ക ആവേശം പകരുന്നു.

Next Story

RELATED STORIES

Share it