Flash News

ഗ്വാളിയോ റില്‍ ചത്തൊടുങ്ങിയത് ആയിരക്കണക്കിനു പശുക്കള്‍

ഗ്വാളിയോര്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സര്‍ക്കാര്‍ ഗോശാലകളില്‍ ചത്തുവീണത് 1200ലധികം പശുക്കള്‍. കേന്ദ്ര മന്ത്രിയായ മേനകാഗാന്ധി ഗോശാലകളുടെ മേല്‍നോട്ടം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ഈ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍, പശുക്കള്‍ ചത്തതു സംബന്ധിച്ച് ഗോശാലാ മാനേജരും ഗ്വാളിയോര്‍ മുനിസിപ്പല്‍ അധികൃതരും പരസ്പരം പഴിചാരുകയാണ്. ഗോശാലയില്‍ നിന്നു ചത്ത പശുക്കളെ പുറത്തേക്കു കടത്തുന്നതു കണ്ട നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോഴാണ് കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ആയിരക്കണക്കിനു കാലികള്‍ ചത്തുവീണ കാര്യം പുറത്തുവന്നത്. പശുക്കള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും ഭക്ഷിക്കുന്നതുകൊണ്ടാണ് ചാവുന്നതെന്നു ഗ്വാളിയോര്‍ മുനിസിപ്പല്‍ മൃഗഡോക്ടര്‍ ഉപേന്ദ്രയാദവ് പറയുന്നു. എന്നാല്‍, പശുക്കളെ സംരക്ഷിക്കുന്നതിനു ഗ്വാളിയോര്‍ നഗരസഭ മതിയായ ധനസഹായം നല്‍കാത്തതുകൊണ്ട് പശുക്കള്‍ പട്ടിണികാരണം ചാവുകയായിരുന്നുവെന്ന് ഗോശാല മേധാവി സ്വാമി റിഷബാനന്ദ് ആരോപിച്ചു. തൊഴുത്തുകള്‍ വൃത്തിഹീനമാണെന്നു മാത്രമല്ല, അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല-സ്വാമി പറയുന്നു. ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളിലൊന്നാണ് ഗ്വാളിയോര്‍. കാലികളെ സാധാരണ തെരുവുകളിലേക്കു തുറന്നുവിടുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it