ഗ്വാര്‍ഡിയോള ഇനി സിറ്റിക്ക് തന്ത്രങ്ങളോതും

മ്യൂണിക്ക്: സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി തന്ത്രങ്ങളോതും. അടുത്ത സീസണില്‍ ഗ്വാര്‍ഡിയോള ക്ലബ്ബിന്റെ പരിശീലകനായെത്തുമെന്ന് സിറ്റി ഓദ്യോഗികമായി അറിയിക്കുകയായിരുന്നു.
നിലവില്‍ മാന്വല്‍ പെല്ലെഗ്രിനിയാണ് സിറ്റിയുടെ പരിശീലകന്‍. എന്നാല്‍, പെല്ലെഗ്രിനിയുമായി പുതിയ കരാര്‍ ഒപ്പുവയ്‌ക്കേണ്ട എന്ന് സിറ്റി തീരുമാനിക്കുകയായിരുന്നു. നിലവില്‍ ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായ ഗ്വാര്‍ഡിയോള 2016 ജൂലൈയില്‍ സിറ്റിയുടെ കോച്ച് സ്ഥാനം ഏറ്റെടുക്കും. തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയ്ക്കും ബയേണിനും നിരവധി കിരീടങ്ങള്‍ 45 കാരനായ ഗ്വാര്‍ഡിയോള നേടിക്കൊടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it