ഗ്വാട്ടിമാല: ഹാസ്യതാരം അധികാരത്തിലേക്ക്
BY Sumeera SMR27 Oct 2015 3:26 AM GMT
Sumeera SMR27 Oct 2015 3:26 AM GMT
ഗ്വാട്ടിമാലാ സിറ്റി: ഗ്വാട്ടിമാലാ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ടെലിവിഷന്‍ ഹാസ്യതാരം ജിമ്മി മൊറേല്സിനു വിജയം. മുന്‍ പ്രഥമ വനിത സാന്‍ഡ്ര ടോര്സിനെതിരേ 72 ശതമാനം വോട്ടുകളാണ് ജിമ്മി മൊറേല്‍സ് നേടിയത്.
മൊറേല്‍സിന്റെ ഭൂരിപക്ഷം വ്യക്തമായതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പെ സാന്‍ഡ്ര തോല്‍വി സമ്മതിച്ചു. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഓട്ടോ പെരെസ് മോലിന രാജിവച്ച് ഒരു മാസത്തിനു ശേഷമാണ് രാജ്യത്തു തിരഞ്ഞെടുപ്പ് നടക്കുന്നത്. അഴിമതി ആരോപണങ്ങള്‍ പെരെസ് നിഷേധിക്കുകയാണ്.
പെരെസിനെതിരേ രാജ്യത്തെങ്ങും എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറേല്‍സിന് ഇതു നല്ലൊരു തുടക്കമായിരിക്കുമെന്നാണ് വോട്ടര്‍മാര്‍ കരുതുന്നത്.
അഴിമതിക്കെതിരേ പോരാടണമെന്ന ഗ്വാട്ടിമാലാ ജനതയുടെ അഭിലാഷം മാനിച്ച് പ്രവര്‍ത്തിക്കുമെന്ന് വോട്ടെണ്ണലിനു ശേഷം മൊറേല്‍സ് പ്രതികരിച്ചു. രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനായി വോട്ടര്‍മാര്‍ സഹകരിക്കണമെന്ന ആഹ്വാനത്തിനിടയിലും പോളിങ് പൊതുവെ കുറവായിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT