World

ഗ്വാട്ടിമാല എംബസി ജറുസലേമിലേക്ക് മാറ്റും

ഗ്വാട്ടിമാലാ സിറ്റി: യുഎസിനു പിന്നാലെ ഇസ്രായേലിലെ ഗ്വാട്ടിമാല എംബസിയും ജറുസലേമിലേക്ക് മാറ്റുന്നു. മെയില്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നാണ്് ഗ്വാട്ടിമാലയുടെ പ്രഖ്യാപനം. മെയ് 14ന് ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് എംബസി ജറുസലേമിലേക്ക് മാറ്റുമെന്നാണ് യുഎസിന്റെ പ്രഖ്യാപനം.
യുഎസ് എംബസി മാറ്റി രണ്ടു ദിവസത്തിനു ശേഷമാണ് ഗ്വാട്ടിമാലയും മാറ്റിസ്ഥാപിക്കുക. പ്രസിഡന്റ് ജിമ്മി മൊറാല്‍സ് ആണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വാഷിങ്ടണില്‍ നടന്ന അമേരിക്കന്‍-ഇസ്രായേല്‍ പൊതുകാര്യ കമ്മിറ്റിയുടെ വാര്‍ഷിക യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 1947ല്‍ ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കാന്‍ ആദ്യം വോട്ട് ചെയ്ത രാജ്യങ്ങളില്‍ ഒന്നാണ് ഗ്വാട്ടിമാല. 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം മെയിലാണ് യുഎസ് ജറുസലേമില്‍ എംബസി തുറക്കുമെന്നു പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it