Flash News

ഗ്വാട്ടിമാല അഗ്നിപര്‍വത സ്‌ഫോടനം: മരണം 65, 1.7 ദശലക്ഷം പേരെ ബാധിച്ചു

ഗ്വാട്ടിമാല അഗ്നിപര്‍വത സ്‌ഫോടനം: മരണം 65, 1.7 ദശലക്ഷം പേരെ ബാധിച്ചു
X
ഗ്വാട്ടിമാല: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 65 ആയി.46 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 1.7 ദശലക്ഷം പേരെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. ഇതില്‍ 3271 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. 1787 പേരാണ് വിവിധ ക്യാംപുകളിലായുള്ളതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ശക്തിയേറിയ ലാവാ പ്രവാഹം ഒരു ഗ്രാമത്തെ ആകെ  മൂടുകയായിരുന്നു. വീടിനകത്ത് കഴിയുന്നവരാണ് മരിച്ചവരില്‍ ഏറെയും.  നിരവധി പേരെ കാണാതാവുകയും ചെയ്തു. 12,346 അടി ഉയരത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.



മേഖലയില്‍ പുകപടലവും ചാരവും നിറഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു.  2000ല്‍ അധികം ആളുകളെ  പ്രദേശത്തുനിന്നു മാറ്റി പാര്‍പ്പിച്ചുണ്ട്. ഫ്യൂഗോ അഗ്നിപര്‍വതത്തിന്റെ തെക്കന്‍ ഭാഗത്ത് താമസിക്കുന്ന കര്‍ഷകരാണ് കൊല്ലപ്പെട്ടതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പ്രദേശത്ത് പുകപടലം മൂടിയിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായും ദുരന്തനിവാരണ സേന അറിയിച്ചു. ചാരവും പുകയും ജനജീവതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രസിഡന്റ് ജിമ്മി മോറല്‍സ്് രാജ്യത്ത് മുന്നു ദിവത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് സമീപ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിത ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്  പരിശോധിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പോലിസിനെയും സൈന്യത്തെയും റെഡ് ക്രോസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.
രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.
Next Story

RELATED STORIES

Share it