Flash News

ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വതം സ്‌ഫോടനത്തില്‍ 25 മരണം:300 പേര്‍ക്ക് പരിക്ക്

ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വതം സ്‌ഫോടനത്തില്‍ 25 മരണം:300 പേര്‍ക്ക് പരിക്ക്
X
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍  അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 25 പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ പര്‍വതത്തിന്റെ തെക്കന്‍ മേഖലയിലുള്ള കര്‍ഷകരാണ്. ഫ്യൂഗോ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെളിച്ചക്കുറവിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തടസപ്പെടുന്നുണ്ട്.പൊട്ടിത്തെറിയെ തുടര്‍ന്ന് മേഖലയില്‍ പുകപടലവും ചാരവും നിറഞ്ഞിരിക്കുകയാണ്.



അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അഗ്നിപര്‍വതത്തിനു സമീപത്തെ 3100 പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു.ഗ്വാട്ടിമാല വിമാനത്താവളവും അടച്ചിട്ടു.മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്.
Next Story

RELATED STORIES

Share it