ഗ്ലോബ് സോക്കര്‍ അവാര്‍ഡ്: ലയണല്‍ മെസ്സി മികച്ച താരം

ദുബയ്: ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരപട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബാഴ്‌സലോണയുടെ അര്‍ജ ന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഗ്ലോബ് സോക്കര്‍ അവാ ര്‍ഡ്. പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് മെസ്സി കൈക്കലാക്കിയത്.
കഴിഞ്ഞ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 58 ഗോളുകള്‍ അടിച്ചുകൂട്ടിയ മെസ്സി ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അവാര്‍ഡുക ള്‍ ലഭിക്കുകയെന്നത് എല്ലായ്‌പ്പോഴും മഹത്തായ അനുഭവമാണെന്നും എന്നാല്‍ ടീമംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചതിനാലാണ് തനിക്ക് ഇതിനു സാധിച്ചതെന്നും മെസ്സി അവാര്‍ഡ് സ്വീകരിച്ച ശേഷം പറഞ്ഞു.
മെസ്സിയുടേതുള്‍പ്പെടെ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ ബാഴ്‌സ നാലു പുരസ്‌കാരങ്ങള്‍ നേടി. മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ്, മികച്ച പ്രസിഡന്റിനുള്ള അവാ ര്‍ഡ്, ഫുട്‌ബോളില്‍ മികച്ച മാ ധ്യമ ശ്രദ്ധയുള്ള ടീമിനുള്ള അവാര്‍ഡ് എന്നിവരാണ് ബാഴ്‌സ കരസ്ഥമാക്കിയത്.
കഴിഞ്ഞ സീസണില്‍ ട്രിപ്പി ള്‍ കിരീടമണിഞ്ഞ ബാഴ്‌സ അടുത്തിടെ ജപ്പാനില്‍ സമാപിച്ച ക്ലബ്ബ് ലോകകപ്പിലും ചാംപ്യന്‍മാരായിരുന്നു. ബാഴ്‌സയുടെ മൂ ന്നാം ക്ലബ്ബ് ലോകകപ്പ് നേട്ടമായിരുന്നു ഇത്തവണത്തേത്. ബാഴ്‌സയുടെ പ്രസിഡന്റായ ജോസഫ് മരിയ ബര്‍ട്ടോമുവാണ് മികച്ച പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ടിന്റെ മുന്‍ പ്ലേമേക്കര്‍ ഫ്രാങ്ക് ലംപാര്‍ഡും ഇറ്റലിയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ പിര്‍ലോയും പ്ലെയര്‍ കരിയര്‍ അവാര്‍ഡ് പങ്കിട്ടു. ഇരുവരും ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ ന്യൂയോര്‍ക്ക് സിറ്റി ടീമിലെ താരങ്ങളാണ്.
ലോക ഫുട്‌ബോളിലെ സൂപ്പ ര്‍ താരങ്ങളുടെ ഏജന്റായ ജോര്‍ജെ മെന്‍ഡസിനാണ് മികച്ച ഏജന്റിനുള്ള അവാര്‍ഡ്.
ബെല്‍ജിയത്തെ ഫിഫ റാങ്കിങില്‍ ആദ്യമായി ഒന്നാംസ്ഥാനത്തെത്തിച്ച പരിശീലകന്‍ മാര്‍ക് വില്‍മോട്‌സ് മികച്ച കോച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it