Idukki local

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ അധികാരത്തര്‍ക്കം : കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍



തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും തമ്മിലുള്ള അധികാരത്തര്‍ക്കത്തിന്റെ പേരില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍. ഇപ്പോഴത്തെ സ്ഥിതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.മെച്ചപ്പെട്ട വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീടിനടുത്തുള്ള പൊതു വിദ്യാലയങ്ങളെ അവഗണിച്ച് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ത്തത്. എന്നാല്‍ പ്രിന്‍സിപ്പലും മാനേജ്‌മെന്റും തമ്മിലുള്ള അധികാരത്തര്‍ക്കംമൂലം വിദ്യാലയാന്തരീക്ഷം കലുഷിതമായിരിക്കുകയാണ്. സ്‌കൂളുമായി ബന്ധമില്ലാത്ത കുപ്രസിദ്ധരായ ചിലര്‍ പുറത്തുനിന്ന് എത്തി സ്‌കൂള്‍ സംരക്ഷണവേഷം കെട്ടി  സമരം നടത്തുന്നതായി ആക്ഷേപമുണ്ട്.ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. കുട്ടികളുടെ ഭാവി അപകടപ്പെടുത്തുന്ന തരത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നതില്‍ മാതാപിതാക്കള്‍ ആകെ ആശങ്കയിലാണ്.പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനദിവസങ്ങള്‍ നഷ്ടപ്പെടുന്നത്  അവരുടെ ഭാവിയെ ബാധിക്കും. വസ്തുതകള്‍  മനസിലാക്കി ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നും സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും സിപിഎം ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it