ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരം ഫലസ്തീനി അധ്യാപികയ്ക്ക്

ദുബയ്: പത്തുലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മികച്ച അധ്യാപകര്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ 'ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2016'ന് ഫലസ്തീന്‍ അധ്യാപിക ഹനാല്‍ ഹറൂബ് അര്‍ഹയായി. ദുബയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം പ്രഖ്യാപിച്ച പോപ്പ് ഫ്രാന്‍സിസ് അവരെ പ്രത്യേകം അഭിനന്ദിച്ചു. കളികളിലൂടെ അറിവു പകരുന്ന അവരുടെ വിദ്യാഭ്യാസ രീതി പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കി ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആഴ്ചകള്‍ക്കുമുമ്പ് അന്താരാഷ്ട്ര രംഗത്തെ പത്ത് പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായി ഹനാന്‍ ഹറൂബിനെ ഫൗണ്ടേഷന്‍ തിരഞ്ഞെടുത്തിരുന്നു. അവസാന പത്തില്‍ ഇടംപിടിച്ച ആദ്യ ഫലസ്തീനി, അറബി എന്നീ സവിശേഷതകളും ഹനാന്‍ സ്വന്തമാക്കി.
'കളിക്കാം പഠിക്കാം' എന്ന പേരില്‍ ഒരു പുസ്തകവും അവര്‍ രചിച്ചിട്ടുണ്ട്. അറിവ് നേടാനുതകുന്ന കളികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചാണതില്‍ വിവരിക്കുന്നത്. ബത്‌ലഹേമിലെ ദഹീശ അഭയാര്‍ഥി ക്യാംപിലാണ് ഹനാന്‍ വളര്‍ന്നത്. ഹനാന് ലഭിച്ചിരിക്കുന്ന ഈ അംഗീകാരം മുഴുവന്‍ ഫലസ്തീനികള്‍ക്കും അഭിമാനമാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി റമി ഹംദല്ല പറഞ്ഞു. അംഗീകാരത്തില്‍ ഹനാനെ ഹമാസും അനുമോദിച്ചു. ഫലസ്തീന്‍ ജനതയെ സംബന്ധിച്ചടത്തോളം വലിയ അഭിമാനമാണിതെന്ന് ഹമാസ് വക്താവ് സാമി അബൂസുഹ്‌രി പറഞ്ഞു.
Next Story

RELATED STORIES

Share it