thiruvananthapuram local

ഗ്ലാസ് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ 15ന് കൗണ്ടറുകള്‍ തുറക്കും



തിരുവനന്തപുരം: നഗരസഭയു ടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപ്പെട്ട് പൊട്ടിയതും, പൊട്ടാത്തതുമായ കണ്ണാടി കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടികള്‍ എന്നിവ നഗരസഭയ്ക്ക് കൈമാറുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുന്നു. 15ന് രാവിലെ എട്ടു മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. പൂജപ്പുര മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചിയൂ ര്‍ കോടതി ജങ്ഷന്‍, പൈപ്പിന്‍മൂട് ജങ്ഷന്‍, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫിസ്, ബീച്ച് എച്ച്‌ഐ ഓഫിസിന് സമീപം, പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രി, വട്ടിയൂര്‍ക്കാവ് എച്ച്‌ഐ ഓഫിസിന് സമീപം എന്നിവിടങ്ങളിലാണ് ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. നഗരവാസികള്‍ക്ക് ഇതിലൂടെ പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടികള്‍ എന്നിവ കൈമാറാവുന്നതാണ്. ഇതോടൊപ്പം പൊതുസ്ഥലങ്ങളില്‍ കൂടികിടക്കുന്നതും, ഓടകളിലും, ചവര്‍കൂനകളിലും മറ്റു സ്ഥലങ്ങളിലുമുള്ള പൊട്ടിയതും, പൊട്ടാത്തതുമായ കണ്ണാടി കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടികള്‍ എന്നിവ കൂടി നഗരസഭ തൊഴിലാളികളെ ഉപയോഗിച്ച് ശേഖരിയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായുളള ഈ സൗകര്യം പൊതുജനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ. വി കെ പ്രശാന്ത് അഭ്യര്‍ഥിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിനായി ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വീടുകളില്‍ സ്ഥാപിക്കണമെന്നും, അജൈവമാലിന്യങ്ങള്‍ നഗരസഭ ഒരുക്കുന്ന സംവിധാനങ്ങളില്‍ എത്തിച്ച് മാലിന്യ സംസ്‌കരണ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മേയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it