palakkad local

ഗ്ലാമര്‍ പോരാട്ടത്തിനൊടുവില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വിഎസ്

പാലക്കാട്: കേരളം ഉറ്റു നോക്കിയ ഗ്ലാമര്‍ പോരാട്ടം നടന്ന മലമ്പുഴയിലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് 27142 വോട്ടുകളുടെ വന്‍വിജയം. എന്‍ഡിഎ മുന്നണിയിലെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെയാണ് വി എസ് മുട്ടുകുത്തിച്ചത്. അതേസമയം മലമ്പുഴയുടെ ചരിത്രത്തിലാദ്യമായി ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയെന്നതും ശ്രദ്ധേയമായി.
ഇവിടെ മല്‍സരിച്ച യുഡിഎഫിന്റെ യുവസ്ഥാനാര്‍ഥി വി എസ് ജോയ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആകെ പോള്‍ ചെയ്ത വോട്ടില്‍ വിഎസിന് 73299 വോട്ടുലഭിച്ചപ്പോള്‍ കൃഷ്ണകുമാറിന് 46157ഉം വിഎസ് ജോയിക്ക് 35333 വോട്ടുമാണ് ലഭിച്ചത്.
തൂടര്‍ച്ചയായി നാലാംതവണ മലമ്പുഴയില്‍ നിന്ന് വിഎസ് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഓരോ തിരഞ്ഞെടുപ്പിലും വര്‍ധിക്കുകയാണ് ചെയ്തത്. 2001-ല്‍ 4703 വോട്ടിന്റെ ചെറിയ ജയംനേടിയ വിഎസ് 2006-ല്‍ അത് 20,017 ആക്കി ഉയര്‍ത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച വിഎസ് 23,440 വോട്ടുകള്‍ക്കാണ് വിജയിയായത്. ഇക്കുറി 2011-ലേക്കാളും 3702 വോട്ടിന്റെ അധിക ഭൂരിപക്ഷമായിരുന്നു വിഎസിന്.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിഎസിനെതിരെ ചില എതിര്‍ ഘടകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും പോളിങില്‍ പ്രതിഫലിച്ചില്ല. കഴിഞ്ഞ 15 വര്‍ഷക്കാലം എംഎല്‍എയായിരുന്ന വിഎസ് മണ്ഡലത്തില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന എതിരാളികളുടെ പ്രചാരണവും ഫലം വന്നപ്പോള്‍ പൊളിഞ്ഞു. ഇത്തരത്തിലുളള ഘടകങ്ങള്‍ നിലനിന്നതിനാല്‍ വിഎസ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കൂടുതല്‍ ദിവസങ്ങള്‍ ചിലവഴിച്ചിരുന്നു.
Next Story

RELATED STORIES

Share it