Flash News

ഗ്രെന്‍ഫെല്‍ അഗ്‌നിബാധ : മരിച്ചവരുടെ എണ്ണം 17 ആയി



ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17ആയി. തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണത്തിന് പ്രധാനമന്ത്രി തെരേസ മെയ് ഉത്തരവിട്ടിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു പശ്ചിമ ലണ്ടനിലെ 24 നിലകളുള്ള കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. പരിക്കേറ്റ 37 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്്. ഇതില്‍ 17പേരുടെ നില ഗുരുതരമാണെന്ന്് ലണ്ടന്‍ പോലിസ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട്് കാന്‍ഡി അറിയിച്ചു.
Next Story

RELATED STORIES

Share it