Sports

ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ-ഉറുഗ്വേ പോരാട്ടം; മെക്‌സിക്കന്‍ തിരമാല കടക്കാന്‍ ഉറുഗ്വേ

ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ-ഉറുഗ്വേ പോരാട്ടം; മെക്‌സിക്കന്‍ തിരമാല കടക്കാന്‍ ഉറുഗ്വേ
X
Paris-Saint-Germain-striker

ഷിക്കാഗോ: കോപ അമേരിക്കയുടെ ഗ്രൂപ്പ് സിയില്‍ കരുത്തര്‍ ഇന്നു മുഖാമുഖം. ഏറ്റവുമധികം തവണ കോപയില്‍ മുത്തമിട്ട ടീമെന്ന റെക്കോഡിന് അവകാശികളായ ഉറുഗ്വേ കോണ്‍കകാഫ് മേഖലയിലെ വമ്പന്‍മാരായ മെക്‌സിക്കോയുമായാണ് കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് ഈ മല്‍സരം.
ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ വെനിസ്വേല ജമൈക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30നാണ് കിക്കോഫ്.
ഇത്തവണത്തെ കിരീടസാ ധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഉറുഗ്വേ. അതുകൊണ്ടു തന്നെ ജയത്തോടെ ടൂര്‍ണമെന്റിലെ തുടക്കം ഗംഭീരമാക്കാനൊരുങ്ങുകയാണ് അവര്‍.
എന്നാല്‍ ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിനു പരിക്കേറ്റത് ഉറുഗ്വേയ്ക്ക് ആഘാതമായിട്ടുണ്ട്. മെക്‌സിക്കോയ്‌ക്കെതിരേ താരം കളിക്കില്ലെന്നാണ് സൂചന. സുവാറസിനു പകരം ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയാവും ഉറുഗ്വേ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക.
അതേസമയം, ശക്തമായ ടീമുമായാണ് മെക്‌സിക്കോയുടെ വരവ്. ജാവിയര്‍ ഹെര്‍ണാണ്ട സ്, ആന്‍ഡ്രെസ് ഗ്വര്‍ഡാഡോ എന്നിവരുടെ മികച്ച ഫോമിലാണ് മെക്‌സിക്കോയുടെ വിജയ പ്രതീക്ഷ.
Next Story

RELATED STORIES

Share it