ernakulam local

ഗ്രൂപ്പ് യുദ്ധം: തിരഞ്ഞെടുപ്പ് അട്ടിമറിച്ചിട്ടും ലീഗില്‍ കമ്മിറ്റികളായില്ല



ആലുവ: ഗ്രൂപ്പ് യുദ്ധം ശക്തമായതിനെത്തുടര്‍ന്ന് മുസ്്‌ലിം ലീഗില്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നിയമനം വൈകുന്നു. ചരിത്രത്തിലാദ്യമായി ലീഗില്‍ മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തുമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമാണ് ഇതോടെ ഇല്ലാതായത്. ശാഖാതലം മുതല്‍ മെംബര്‍ഷിപ്പ് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം തുടക്കത്തിലേ പാളിയിരുന്നു. പലയിടങ്ങളിലും ശാഖാ തിരഞ്ഞെടുപ്പുകള്‍ അടക്കം തമ്മില്‍ തല്ലില്‍ കലാശിച്ചു. ഇതുസംബന്ധിച്ച് നിരവധി പോലിസ് കേസുകളും നിലവിലുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പലയിടത്തും നടക്കാതായതോടെ ലീഗിലെ ഇരുഗ്രൂപ്പുകളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. പിന്നീട് സ്ഥാനമാനങ്ങള്‍ ഇരുഗ്രൂപ്പുകളും ചേര്‍ന്ന് പങ്കിട്ടെടുത്തു. എന്നാല്‍ ഇതിനെതിരേയും ലീഗണികള്‍ പ്രതിഷേധക്കൊടിയുയര്‍ത്തി. ഗ്രൂപ്പ് നേതാക്കളുടെ പിന്നണിയാളുകള്‍ക്ക് മാത്രം ഭാരവാഹിത്വം നല്‍കുന്നതിനെതിരേയാണ് ലീഗണികള്‍ രംഗത്തുവന്നിട്ടുള്ളത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ കബീര്‍ ഗ്രൂപ്പിന് മുന്‍തുക്കം ലഭിച്ചതാണ് മറു ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ കബീര്‍ ഗ്രൂപ്പിന് മുന്‍തൂക്കം ലഭിക്കാനിടയായത് മറു ഗ്രൂപ്പ് നേതാവിന്റെ ഇടപെടലാണെന്നാണ് പാര്‍ട്ടി അണികളുടെ ആക്ഷേപം.
Next Story

RELATED STORIES

Share it