ഗ്രൂപ്പ് പോര്; മൂന്നാറില്‍ പാര്‍ട്ടി ഓഫിസ് പൂട്ടി

മൂന്നാര്‍: ദേവികുളം നിയോജകമണ്ഡലത്തില്‍ എ കെ മണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാത്തതിനെതിരേ മൂന്നാറില്‍ ഗ്രൂപ്പുപോരും പ്രതിഷേധവും. പാര്‍ട്ടി ഓഫിസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാഗ്വാദവും തര്‍ക്കവും നടന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ രാജാറാമിന് ദേവികുളം സീറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ പരന്നതോടെയാണ് എ കെ മണി അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തര്‍ക്കം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍തന്നെ പാര്‍ട്ടി ഓഫിസ് പൂട്ടി.
ഐഎന്‍ടിയുസി ദേവികുളം മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ്സിന്റെ മൂന്നാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജാറാമിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
എ കെ മണിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അതുവരെ ഓഫിസ് തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. മണിയുടെ പേര് ആദ്യം മുതല്‍ പട്ടികയില്‍ ഇടം നേടിയിരുന്നു.
Next Story

RELATED STORIES

Share it