ഗ്രൂപ്പിന്റെ കടം 136 കോടിയും ആസ്തി 65 കോടിയുമെന്ന് അഭിഭാഷകന്‍

കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ്പിന് ആകെ 136 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും 65.55 കോടി രൂപയുടെ ആസ്തിയുമാണുള്ളതെന്ന് കമ്പനിയുടെ അഭിഭാഷകന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാപ്പര്‍ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി റസീവറെ നിയമിക്കുന്നതോടെ ആസ്തികള്‍ മുഴുവന്‍ കണക്കാക്കി ഇടപാടുകാര്‍ക്ക് വിതരണം ചെയ്യും. ഇടപാടുകാര്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് പാപ്പര്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
കോടതി പാപ്പര്‍ നടപടികള്‍ തുടങ്ങുന്നതോടെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കി ഇടപാടുകള്‍ നടത്തും. മറ്റു സ്വാധീനങ്ങളില്ലാതെ ഇടപാടുകാര്‍ക്കുള്ള പരമാവധി ബാധ്യതകള്‍ പരിഹരിക്കാനും ഇതുവഴി സാധിക്കും. കോടതി നിയോഗിക്കുന്ന റസീവര്‍ ആസ്തികള്‍ കണക്കാക്കിയ ശേഷം ഇടപാടുകാരുടെ യോഗം വിളിക്കും. അതിനു ശേഷം സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it