ഗ്രീസ് ധനസഹായത്തിന് അംഗീകാരം

ബ്രസ്സല്‍സ്: കടബാധ്യത നേരിടുന്ന ഗ്രീസിനു ധനസഹായം നല്‍കുന്നതിന് യൂറോസോണ്‍ രാജ്യങ്ങളുടെ അംഗീകാരം. 1030 കോടി യൂറോയുടേതാണ് ധനസഹായം. ഇതില്‍ 750 കോടി അടുത്ത മാസം പകുതിയോടെ നല്‍കും. ഐഎംഎഫില്‍ നിന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുമുള്ള വായ്പകളിലെ തിരിച്ചടവുകളിലൊന്നിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് 750 കോടി അടുത്ത മാസം തന്നെ നല്‍കാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍ യൂനിയനിലെ 19 രാജ്യങ്ങളാണ് ഗ്രീസുമായി ധനസഹായം നല്‍കുന്നതിനുള്ള കരാറിലെത്തിയത്.
Next Story

RELATED STORIES

Share it